Rules

  1. Government അംഗീകരിച്ചിട്ടുള്ള ടാക്സി നിരക്കിൽ കൂടുതൽ ഈടാക്കാൻ പാടില്ല. അധിക നിരക്ക് വാങ്ങിയതായി ശ്രദ്ധയിൽ പെട്ടാൽ FlitGO ൽ നിന്നും റിമൂവ് ചെയ്യുന്നതായിരിക്കും.
  2. കോവിഡുമായി ബന്ധപ്പെട്ട് Airport / Railway Station യാത്രകൾക്ക് ക്യാബിൻ തിരിക്കേണ്ടത് നിർബന്ധം ആണ്.
  3. യാത്രയുടെ നിരക്ക് തീരുമാനിക്കുന്നതും യാത്രക്കാരുമായി എഗ്രിമെന്റ് ചെയ്യുന്നതും വാഹന ഉടമ നേരിട്ടാണ്, FlitGO യ്ക്ക് അതിൽ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
  4. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ട്രിപ്പ് എടുക്കാൻ പാടുള്ളു. സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചാൽ നിയമ നടപടികൾ നേരിടേണ്ടി വരും. FlitGO യ്ക്ക് അതിൽ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
  5. വാഹനത്തിന്റെ ഇൻഷുറൻസ്, പെർമിറ്റ് തുടങ്ങി എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കേണ്ടത് വാഹന ഉടമയുടെ ഉത്തരവാദിത്വം ആണ്. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള രേഖകൾ ഇല്ലാത്ത വാഹനം ഉപയോഗിച്ച് ട്രിപ്പ് നടത്താൻ ശ്രമിച്ച് അത് മുടങ്ങുന്ന പക്ഷം യാത്രക്കാരൻ ആവശ്യപ്പെട്ടാൽ നഷ്ടപരിഹാരം കൊടുക്കേണ്ടതാണ്.

FAQ

  • FlitGO ൽ ആരാണ് നിരക്ക് തീരുമാനിക്കുന്നത് ?
  • Taxi ഓണർ തന്നെയാണ് ട്രിപ്പിന്റെ നിരക്ക് തീരുമാനിക്കുന്നത്. FlitGO യിലൂടെ വരുന്ന ട്രിപ്പുകൾക്കു നിങ്ങളുടെ നിരക്ക് യാത്രക്കാരെ അറിയിക്കാൻ ഉള്ള സംവിധാനം അപ്ലിക്കേഷൻ ൽ ഉണ്ടാവും.
  • FlitGO കമ്മീഷൻ വാങ്ങുന്നുണ്ടോ?
  • ഇല്ല, FlitGO നിങ്ങൾക്ക് ലഭിക്കുന്ന ഒരു ട്രിപ്പിനും കമ്മീഷൻ വാങ്ങുന്നതല്ല.
  • നിരക്ക് പറയുന്നതിൽ എന്തെങ്കിലും മാനദണ്ഡം ഉണ്ടോ ?
  • ഏറ്റവും പ്രധാനപ്പെട്ട കാര്യം അധിക നിരക്ക് ഈടാക്കാൻ പാടില്ല എന്നുള്ളതാണ്. Government അംഗീകരിച്ചിട്ടുള്ള തുകയിൽ മാത്രമേ ഓടാൻ പാടുള്ളു. അധിക നിരക്ക് ഈടാക്കിയാൽ പ്ലാറ്റഫോമിൽ നിന്നും പുറത്താകുന്നതായിരിക്കും.
  • ഓരോ ട്രിപ്പിനും ആ ട്രിപ്പിന് പറയാവുന്ന മിനിമം rate എത്രയാണ് എന്ന് നിശ്ചയിരിച്ചിരിക്കും. ഈ ഒരു തീരുമാനം ടാസ്കി പ്രസ്ഥാനത്തിന് നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് വേണ്ടിയാണു.
  • എത്രയാണ് മിനിമം നിരക്ക് ?
  • വാഹനങ്ങളുടെ class അനുസരിച്ചു ആയിരിക്കും റേറ്റ് തീരുമാനിക്കുന്നത്
  • എങ്ങനെയാണ് യാത്രക്കാരും ആയി agreement നടത്തുന്നത്?
  • എടുക്കുന്ന ട്രിപ്പ് ന്റെ ഡീറ്റെയിൽസ് ഉൾപ്പെടുത്തി agreement ചെയ്യാൻ ഉള്ള സൗകര്യം അപ്ലിക്കേഷൻ ൽ ഉണ്ട്.
  • Payment സ്വീകരിക്കുനത് എങ്ങനെ ആണ് ?
  • യാത്രക്കാരുടെ കൈയിൽ നിന്നും Online ആയി പണം സ്വീകരിക്കാൻ സാധിക്കും. യാത്രക്കാരനും ആയുള്ള ധാരണയുടെ പുറത്തു നിങ്ങൾക്കു നേരിട്ട് പണം സ്വീകരിക്കാനും സാധിക്കും.
  • നേരിട്ട് ബുക്കിംഗ് എടുക്കാൻ സാധിക്കുമോ ?
  • സാധിക്കും.